സാന്ത്വന ചികിത്സയില്‍ ശ്രദ്ധേയമായ ജനകീയ മാതൃക സൃഷ്ടിച്ച നാടാണ് കേരളം. കരുതലിന്റെ ഈ ബദല്‍ മാതൃകയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന കേരളാ കെയര്‍ സാര്‍വത്രിക പാലിയേറ്റീവ് സേവന പദ്ധതിയില്‍ സന്നദ്ധപ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു.
സന്നദ്ധസേനയുടെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കി സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. സാന്ത്വന പരിചരണം ആവശ്യമുള്ള രോഗിക്കുവേണ്ടി ആഴ്ചയില്‍ ഒരു മണിക്കൂര്‍ എങ്കിലും മാറ്റിവെക്കാന്‍ സന്നദ്ധരായ ആര്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കിടപ്പുരോഗികള്‍ക്ക് സാന്ത്വനചികിത്സ ഉറപ്പാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലുകള്‍ ലോകശ്രദ്ധയാകര്‍ഷിച്ചതാണ്. ഈ ഇടപെടലുകളെ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കേരളാ കെയറിന് രൂപം നല്‍കിയത്.
കിടപ്പുരോഗികള്‍ അല്ലെങ്കിലും മാരക രോഗങ്ങളുള്ള എല്ലാവര്‍ക്കും പരിചരണം ഉറപ്പുവരുത്താനാണ് കേരളാ കെയര്‍ വഴി ലക്ഷ്യമിടുന്നത്. ഇതിനായി സാന്ത്വന പരിചരണം ആവശ്യമുള്ള രോഗികളുടെയും അവരെ പരിചരിക്കാന്‍ തയ്യാറായ സംഘടനകളുടെയും നഴ്സുമാരുടെയും രജിസ്‌ട്രേഷന്‍ നടപടികള്‍ നടന്നുവരികയാണ്.
ഇതുവരെ ക്യാമ്പയിന്റെ ഭാഗമായി 1,34,939 പേരാണ് സാന്ത്വന ചികിത്സ ആവശ്യമുള്ള കിടപ്പുരോഗികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിപുലമായ ക്യാമ്പയിന്റെ അടുത്ത ഘട്ടമായ സന്നദ്ധ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടെ സാന്ത്വന പരിചരണ രംഗത്ത് വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ് നാം എന്ന് അദ്ദേഹം പറഞ്ഞു.
കേരളാ കെയര്‍ സാര്‍വത്രിക പാലിയേറ്റീവ് സേവന പദ്ധതിയില്‍ സന്നദ്ധപ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Advertisement

Advertisement

Advertisement

