എഥനോൾ ഉൽപ്പാദനത്തിനായി കൂടുതൽ നുറുക്കരി സംഭരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. സാധാരണക്കാരെ ബാധിക്കുന്ന തരത്തിൽ പൊതുവിതരണ സമ്പ്രദായത്തിൽ ലഭിക്കുന്ന അരിയുടെ അളവിനെയും ഗുണനിലവാരത്തെയും ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഇതോടൊപ്പം ഉയരുന്നുണ്ട്.
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പൊന്നി ഉൾപ്പെടെയുള്ള പൊതു ഉപയോഗ അരിവർഗ്ഗങ്ങൾക്ക് കിലോയ്ക്ക് വലിയ വിലവർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനിടെയാണ് നുറുക്കരിയുടെ സാന്നിധ്യം 16 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്ക് കുറയ്ക്കാനും, മിച്ചം വരുന്ന നുറുക്കരി എഥനോൾ നിർമ്മാണ കമ്പനികൾക്കായി സംഭരിക്കാനും കേന്ദ്ര പൊതുവിതരണ മന്ത്രാലയം ഒരുങ്ങുന്നത്. അരി മില്ലുകളിൽ നിന്നും വെട്ടിക്കുറയ്ക്കുന്ന ഈ നുറുക്കരി പെട്രോളിൽ കലർത്തുന്നതിനുള്ള ഇ-20 എഥനോൾ ഉൽപ്പാദിപ്പിക്കുന്ന ഡിസ്റ്റിലറികൾക്കായി നൽകും.
പൊതുവിതരണത്തിനായി എത്തുന്ന അരിയുടെ ഗുണനിലവാരം കൂട്ടാനാണ് ഈ നീക്കമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നതെങ്കിലും, വിപണിയിലും റേഷൻ വ്യാപ്തിയിലും വിതരണത്തിനെത്തുന്ന അരിയുടെ മൊത്തത്തിലുള്ള ലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്ന് റൈസ് മിൽ ഉടമകളും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. അരി സ്റ്റോക്കുകൾ ആഴ്ചതോറും വെളിപ്പെടുത്താൻ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
അരിവില കുതിച്ചുയരുന്നതിനിടെ എഥനോൾ ഉൽപ്പാദനത്തിന് കൂടുതൽ നുറുക്കരി സംഭരിക്കാൻ കേന്ദ്രം ; ഭക്ഷ്യധാന്യ ലഭ്യതയെച്ചൊല്ലി ആശങ്ക !!
Advertisement
Advertisement
Advertisement