breaking news New

അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടി ശക്തമാക്കാൻ കേന്ദ്രസർക്കാർ

അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ കണ്ടെത്തി നിയമനടപടികൾ പൂർത്തിയാക്കി നാടുകടത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. അനധികൃത കുടിയേറ്റം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് രേഖകൾ പരിശോധിക്കണം. തുടർന്ന് നിയമാനുസൃത നടപടികളിലൂടെ നാടുകടത്തൽ ഉറപ്പാക്കണമെന്നും അമിത് ഷാ നിർദേശിച്ചു. ഇതിനായി സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസികളും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്റലിജൻസ് ബ്യൂറോയുടെ ഒമ്പതാമത് ദ്വിദിന ദേശീയ സുരക്ഷാ തന്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. എല്ലാ കേന്ദ്ര ഏജൻസികളുടെയും മേധാവികൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 850ഓളം ഉദ്യോഗസ്ഥർ ഹൈബ്രിഡ് സംവിധാനത്തിൽ സമ്മേളനത്തിൽ പങ്കെടുത്തു.

തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, മൾട്ടി ഏജൻസി സെന്റർ വഴി രഹസ്യാന്വേഷണ വിവരങ്ങളുടെ ഏകോപനം, വിശകലനം, തുടർനടപടികൾ, മയക്കുമരുന്ന് നിയന്ത്രണം, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തൽ തുടങ്ങിയ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളാണ് സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4