ഐടി ആക്ടിലെ 79-ാം വകുപ്പിൽ മാറ്റങ്ങളാണ് പരിഗണനയിൽ. ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങൾക്ക് കമ്പനികൾ നേരിട്ട് നിയമപരമായി ഉത്തരവാദികളാകില്ലെന്ന നിലവിലെ ചട്ടം മാറ്റിയേക്കുമെന്നാണ് സൂചന. വിവാദപരമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കങ്ങളുടെ പേരിൽ കമ്പനികൾക്കെതിരെ നേരിട്ട് കേസെടുക്കാവുന്ന തരത്തിലാണ് മാറ്റങ്ങൾ പരിഗണിക്കുക.
എക്‌സ്, യൂട്യൂബ്, മെറ്റ എന്നീ സോഷ്യൽ മീഡിയ ഭീമന്മാരെ ലക്ഷ്യമിട്ടാണ് ഈ നീക്കം. സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ വെറും കണ്ടന്റ് കാരിയർമാർ മാത്രമല്ലെന്നും അൽഗോരിതം വഴി ഉള്ളടക്കം നിയന്ത്രിക്കുന്നതിനും പങ്കുവെക്കുന്നതിനും സമൂഹ മാധ്യമ അക്കൗണ്ടുകൾക്കും പ്ലാറ്റ്ഫോമുകൾക്കും പങ്കുണ്ടെന്ന് കേന്ദ്രം പറയുന്നു. നിയമ പരിരക്ഷ പിൻവലിക്കുന്നതോടെ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേന്ദ്രത്തിന് നേരിട്ട് കേസെടുക്കുവാൻ സാധിക്കും. നിലവിൽ കേന്ദ്രം നോട്ടീസ് നൽകുന്നതനുസരിച്ച് സമൂഹമാധ്യമ പോസ്റ്റുകൾ പിൻവലിക്കുകയായിരുന്നു രീതി.
സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഐടി നിയമത്തിൽ മാറ്റം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
Advertisement
Advertisement
Advertisement