ഡൽഹി : കോട്ടയം സ്വദേശിയായ ആനി ജോര്‍ജ് മാത്യു, മുന്‍ നയതന്ത്രജ്ഞന്‍ സയ്യിദ് അക്ബറുദ്ദീന്‍, സാമ്പത്തിക വിദഗ്ധന്‍ ജെ.കെ. സിന്‍ഹ എന്നിവരാണ് പുതിയ ഡയറക്ടര്‍മാര്‍. നാല് വര്‍ഷത്തേക്കാണ് നിയമനം.
ആനി ജോര്‍ജ്ജ് മാത്യു ധനമന്ത്രാലയത്തില്‍ സ്പെഷ്യല്‍ സെക്രട്ടറിയായി 2021 സപ്തംബറിലാണ് വിരമിച്ചത്. 1988 ബാച്ച് ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട് സര്‍വീസ് ഉദ്യോഗസ്ഥയാണ്. പബ്ലിക് ഫിനാന്‍സ്, ഗവണ്‍മെന്റ് ഓഡിറ്റിങ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് എന്നിവയില്‍ 34 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡിലേക്ക് മലയാളി ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്ന് പേരെ പാര്‍ട്ട് ടൈം നോണ്‍-ഓഫീഷ്യല്‍ ഡയറക്ടര്‍മാരായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു
Advertisement
Advertisement
Advertisement