രാസ-ജൈവ ലഹരികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വ്യാജക്കള്ള് ഉള്‍പ്പെടെയുള്ള മദ്യത്തെ തൂഫാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താഞ്ഞത് ശരിയല്ല.
ചെത്തു കള്ളിന് പരിധിയുള്ളതിനാല്‍ വ്യാജക്കള്ള് ഉല്‍പാദന കേന്ദ്രങ്ങളിലും പരിശോധന വേണം. എ.കെ. ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും മാതൃകയിലുള്ള മദ്യനയമാണ് യു.ഡി.എഫ് സ്വീകരിക്കേണ്ടത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഷാപ്പുകള്‍ ഹോട്ടലുകളാക്കി മാറ്റിയതിലൂടെ കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടി. കേന്ദ്രീകൃത തീരുമാനങ്ങള്‍ക്ക് പകരം ബാറുകള്‍ അനുവദിക്കുന്നതില്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കണമെന്നും കെ.സി.ബി.സി. ആവശ്യപ്പെട്ടു.
മദ്യത്തെ മാന്യവത്കരിക്കുന്ന സർക്കാർ നയങ്ങളോട് യോജിക്കാനാകില്ല ; രൂക്ഷ വിമർശനവുമായി കെസിബിസി
Advertisement
Advertisement
Advertisement