breaking news New

പാർട്ടി വിട്ടുപോയവരെ സിപിഎമ്മിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി

രാഷ്ട്രീയ തിരിച്ചടികളും പരാജയങ്ങളും സംഭവിച്ചിട്ടുണ്ടെന്ന കാര്യം ജനങ്ങൾക്ക് മുന്നിൽ വിശദീകരിച്ചിട്ടുണ്ടെന്നും പാർട്ടി പ്രവർത്തകർക്കിടയിൽ ജാഗ്രതക്കുറവും പോരായ്മകളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു.

പാവപ്പെട്ട ജനങ്ങളുടെ പ്രധാന അഭയകേന്ദ്രമാണ് സിപിഐഎം. പോരായ്മകളും അപചയങ്ങളും ബാധിക്കാത്ത ഒരു ഘടകവും സഖാക്കളും പാർട്ടിയിലില്ല. വ്യക്തിപരമായ വീഴ്ചകൾ പറ്റിയിട്ടുണ്ടെങ്കിൽ അതിൽ സ്വയംവിമർശനം നടത്താനും തിരുത്താനും പാർട്ടി തയ്യാറാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, മെസ്സി വിവാദത്തിൽ ചാനൽ ഓഫീസിൽ പോലീസ് നടത്തിയ റെയ്ഡിനെ കടുത്ത ഭാഷയിലാണ് എം എ ബേബി വിമർശിച്ചത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4