breaking news New

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയുണ്ടായ തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായി കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.

മുതിർന്ന നേതാവ് പി. ജയരാജൻ, വി. ശിവൻകുട്ടി, എം. ബി. രാജേഷ് എന്നിവരെ പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ടി. എം. തോമസ് ഐസക്, ടി. പി. രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ഇവർ സംസ്ഥാന സെന്റർ കേന്ദ്രീകരിച്ച് ഇനി പ്രവർത്തിക്കും.

രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസിനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ക്ഷണിതാവായി ഉൾപ്പെടുത്തി. സംഘടനാ നടപടികളുടെ ഭാഗമായി നേരത്തെ ഒഴിവാക്കിയ സൂസൻ കോടിയെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന് പാർട്ടി ശാസന നൽകിയതായും റിപ്പോർട്ടുകളുണ്ട്.

സംസ്ഥാന സമിതിയിൽ പുതുതായി ഒമ്പത് പേരെ ക്ഷണിതാക്കളായി ഉൾപ്പെടുത്തുകയും ചെയ്തു. യുവനേതാക്കളെ ഉൾപ്പെടുത്തിയാണ് പുനഃസംഘടന. എം.വിജിൻ, ജെയ്ക്, പി.എസ്.സഞ്ജീവ്, ആദർശ് എം സജി, എം.ശിവപ്രസാദ്, പ്രഭാവർമ, ഒ.എസ്.അംബിക, എൻ.സുകന്യ, സുബൈദ ഇസഹാഖ് എന്നിവരാണ് സംസ്ഥാന സമിതിയിലെ ക്ഷണിതാക്കൾ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4