breaking news New

സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ച് ബസ് ഉടമകൾ

തിരുവനന്തപുരം :
ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണുമായി നടത്തിയ നിർണായക ചർച്ചയ്ക്ക് ശേഷമാണ് സമരം ഉപേക്ഷിക്കാൻ ഉടമകൾ തീരുമാനിച്ചത്. സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി വെറ്റ് ലീസിന് എടുക്കാനും, പത്മകുമാർ കമ്മീഷൻ റിപ്പോർട്ട് നിയമപ്രകാരം നടപ്പിലാക്കാനും ചർച്ചയിൽ ധാരണയായി. എന്നാൽ ടിക്കറ്റ് ചാർജ് വർധനവിലും വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുന്ന കാര്യത്തിലും തൽക്കാലം തീരുമാനമെടുക്കാൻ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, കെ.എസ്.ആർ.ടി.സി പ്രിയദർശിനി പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. പ്രിയദർശിനി സർവീസുകൾ സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ പരിശോധിക്കാനാണ് നിർദ്ദേശം. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗം സുരേഷ് ബാബുവാണ് സമിതിയുടെ ചെയർമാൻ. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ജി. പി. പ്രദീപ്കുമാർ, നാറ്റ്പാക് ടെക്നിക്കൽ ഓഫീസർ സഞ്ജയ് ആർ. ജെ എന്നിവർ അംഗങ്ങളും, സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി. വി. എം. ഷെരീഫ് കൺവീനറുമായുള്ള സമിതിയോട് ആറ് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4