breaking news New

ബാങ്കുകൾ അടയും, സേവനങ്ങൾ മുടങ്ങും ; സെപ്റ്റംബർ 28 മുതൽ 30 വരെ രാജ്യവ്യാപക പണിമുടക്ക്

സെപ്റ്റംബര്‍ 26 (നാലാം ശനി), 27 (ഞായര്‍) അവധികള്‍ കൂടി ചേരുന്നതോടെ തുടര്‍ച്ചയായി 5 ദിവസം രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞു കിടക്കും.

സമരത്തിന് മുന്നോടിയായി പൊതുമേഖല ബാങ്കായ എസ്ബിഐ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഇതിനോടകം ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി തുടങ്ങി. സമരം ബാങ്ക് പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍, മുന്‍കരുതലുകള്‍ എടുക്കാനാണ് നിര്‍ദേശം.

ബാങ്ക് ശാഖകളില്‍ നേരിട്ടെത്തിയുള്ള സേവനങ്ങള്‍, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, ചെക്ക് സംബന്ധമായ കാര്യങ്ങള്‍, ചില എടിഎം സേവനങ്ങള്‍ എന്നിവ സമര ദിവസങ്ങളില്‍ തടസപ്പെടും. എന്നാൽ ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യുപിഐ, എടിഎം, കസ്റ്റമര്‍ സര്‍വീസ് പോയിന്റുകള്‍ തുടങ്ങിയ ബദല്‍ സംവിധാനങ്ങള്‍ ഇടപാടുകാര്‍ക്ക് തടസമില്ലാതെ ഉപയോഗിക്കാമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4