തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങളും അനുബന്ധ പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി ജയിൽ വകുപ്പ്.
തടവുകാർക്ക് രാഷ്ട്രീയ പക്ഷപാതമില്ലാത്ത വസ്തുനിഷ്ഠവും സത്യസന്ധവുമായ വാർത്തകൾ മാത്രം ലഭ്യമാക്കണമെന്ന നിർദേശത്തോടെയാണ് ജയിൽ ഡി.ജി.പിയുടെ പുതിയ സർക്കുലർ.
ജയിൽ ഉപദേശക സമിതി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് ജയിൽ മേധാവി സർക്കുലർ പുറത്തിറക്കിയതെന്നാണ് റിപ്പോർട്ട്. പണം നൽകി വാങ്ങിയോ സ്പോൺസർഷിപ്പിലൂടെയോ രാഷ്ട്രീയ പാർട്ടികളുടെ പ്രസിദ്ധീകരണങ്ങൾ ജയിലുകളിൽ എത്തിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത് സംസ്ഥാനത്തെ 55 ജയിലുകളിലും സി.പി.എം മുഖപത്രമായ 'ദേശാഭിമാനി'യും അനുബന്ധ മാസികകളും വ്യാപകമായി വിതരണം ചെയ്യുന്നതിനെതിരെയായിരുന്നു. രാഷ്ട്രീയ പ്രസിദ്ധീകരണങ്ങൾ വഴി തടവുകാർക്ക് നിഷ്പക്ഷമായ വാർത്തകൾ ലഭിക്കുന്നില്ലെന്നായിരുന്നു പരാതിയിലെ ആരോപണം.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രസിദ്ധീകരണങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നത് ഉചിതമല്ലെന്നാണ് ജയിൽ വകുപ്പിന്റെ നിലപാട്. അതിനാൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും മുഖപത്രങ്ങൾക്കും മാസികകൾക്കും ഒരേ രീതിയിലുള്ള നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
കേരളത്തിലെ 55 ജയിലുകളിലും രാഷ്ട്രീയ മുഖപത്രങ്ങൾക്ക് വിലക്ക് ; ഉത്തരവിറക്കി ജയിൽ മേധാവി
Advertisement
Advertisement
Advertisement