വിഷയം പാർലമെന്റിന്റെ വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ അജണ്ടയായി കൊണ്ടുവന്ന് ബിൽ പാസാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
എന്നാൽ, പാർലമെന്റിൽ ബിൽ പാസാക്കാൻ സാധിച്ചില്ലെങ്കിലും ബദൽ മാർഗ്ഗങ്ങൾ ബിജെപി പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എൻഡിഎ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഒന്നിച്ചു നടത്താനാണ് ആലോചന.
2029-ൽ രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഒരുമിച്ച് നടത്തുന്നത് പാർട്ടിയുടെ ഉയർന്ന തലത്തിൽ ചർച്ചയായിട്ടുണ്ട്. ശീതകാല സമ്മേളനത്തിന് മുന്നോടിയായി ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ, 2029-ൽ അവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യവും പാർട്ടി പരിഗണിക്കും.
അതേസമയം, വിഷയം വീണ്ടും സജീവമാകുന്നു എന്ന തരത്തിൽ പുറത്തുവരുന്ന അഭ്യൂഹങ്ങളോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതി വീണ്ടും രാജ്യത്ത് രാഷ്ട്രീയ ചർച്ചയാക്കാൻ ബിജെപി നീക്കം ശക്തമാക്കുന്നു
Advertisement
Advertisement
Advertisement