കോട്ടയം :
ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു. പണ്ട് ഉമ്മൻചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ് പിണറായി. ഇതിൽ കൂടുതൽ സഹായം പിണറായിക്ക് സംസ്ഥാന സർക്കാർ ചെയ്യാനില്ലെന്നും ഷോൺ പ്രതികരിച്ചു.
പിണറായിക്കെതിരെ നടപടി എടുക്കാൻ ആകാത്ത അവസ്ഥയാണ് കോൺഗ്രസിന്. വി ഡി സതീശൻ ഗവണ്മെന്റ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസം ഇല്ല. കഴിഞ്ഞ 35 ദിവസം നടന്ന കാര്യങ്ങൾ അതാണ് വ്യക്തമായത്. എഫ്.ഐ.ആർ ഇട്ട ശേഷവും പിണറായിയെ സഹായിക്കാൻ ആണ് സതീശൻ ശ്രമിച്ചത്. പിണറായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന് സിപിഐഎം മാറി. സിപിഎം ഇടപെട്ടില്ല എങ്കിൽ എൽ.ഡി.എഫ് ഇടപെടണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു.
യുഡിഎഫ് ഒരു എസ്ഐടി രൂപീകരിച്ചു. എന്നിട്ടും പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല. എസ്ഐടി എവിടെയെങ്കിലും ഒരു റെയ്ഡ് പോലും നടത്തിയില്ല. കോടതിയിൽ അപ്പീൽ വന്നപ്പോൾ പിണറായി വിജയനെ സഹായിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ പിണറായി വിജയനുവേണ്ടി ഹാജരായത് പോലെയാണ് കോടതിയിൽ വാദിച്ചത്. സഖാവ് വി എസ് ജീവിച്ചിരുന്നെങ്കിൽ പിണറായിയുടെ രാജി ചോദിച്ചു വാങ്ങുമായിരുന്നുവെന്നും ഷോൺ പറഞ്ഞു.
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെക്കണമെന്ന് ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ്
Advertisement
Advertisement
Advertisement