തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ അഞ്ച് പ്രധാന ഗ്യാരന്റികളിൽ ഒന്ന് മാത്രമാണ് സർക്കാർ ഇതുവരെ നടപ്പിലാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങൾക്ക് വലിയ നിരാശ മാത്രമാണ് ഈ സർക്കാർ സമ്മാനിച്ചതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സി.പി.എമ്മിന്റെ മുൻകാല അഴിമതികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്നവർ ഇപ്പോൾ അതിൽ നിന്ന് പൂർണ്ണമായി പിന്മാറിയിരിക്കുകയാണ്. 12,500 കോടി രൂപയുടെ അധിക കടബാധ്യത ഉണ്ടാക്കിയതല്ലാതെ പുതിയ നിക്ഷേപങ്ങൾ കൊണ്ടുവരാനോ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല.
വർഗീയതയില്ലാത്ത ഭരണം വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ വർഗീയ പ്രീണന രാഷ്ട്രീയമാണ് നടത്തുന്നത്. മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവെക്കുന്ന അജണ്ടകൾ മാത്രമാണ് സർക്കാർ നടപ്പിലാക്കുന്നത്.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട് വ്യാജ വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളെ മണ്ടന്മാരാക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശൻ നേതൃത്വം നൽകുന്ന ഭരണകൂടത്തിന്റെ ആദ്യ 100 ദിനങ്ങൾ പൂർത്തിയാകുമ്പോൾ സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ
Advertisement
Advertisement
Advertisement