breaking news New

മരുന്ന് ലഭ്യത : ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിലപാട് തള്ളി മന്ത്രി ; അന്തിമ തീരുമാനം സർക്കാരിന്റേതെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം :
വലിയ തോതിലുള്ള മരുന്നുക്ഷാമമില്ലെന്നും അത്യാവശ്യ മരുന്നുകൾ ആശുപത്രികളിൽ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

KMSCLൽ സ്റ്റോക്കില്ലാത്ത ചില മരുന്നുകൾ ആശുപത്രികളിൽ ലഭ്യമാണെന്നും അടിയന്തരമായി ആവശ്യമുള്ളവ റെഡി പർച്ചേസ് വഴി വാങ്ങാൻ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് മരുന്ന് ലഭ്യമാക്കുന്നതിൽ വീഴ്ച അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, KMSCL സംഭരണകേന്ദ്രങ്ങളിൽ മരുന്നുകളുടെ കുറവുണ്ടെന്നും അടിയന്തരമായി പർച്ചേസ് ഓർഡറുകൾ പൂർത്തിയാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

മരുന്നുകളുടെ കുറവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗത്തിൽ മന്ത്രിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായതായാണ് റിപ്പോർട്ട്. കുറവുള്ള മരുന്നുകൾ അടിയന്തരമായി വാങ്ങണമെന്ന് മന്ത്രി ആവശ്യപ്പെട്ടപ്പോൾ, നിലവിലെ സാഹചര്യം മാധ്യമസൃഷ്ടിയാണെന്ന നിലപാടാണ് സെക്രട്ടറി സ്വീകരിച്ചതെന്നാണ് വിവരം. എന്നാൽ KMSCL സംഭരണകേന്ദ്രങ്ങളിൽ ചില മരുന്നുകളുടെ സ്റ്റോക്ക് കുറവാണെന്ന് യോഗത്തിൽ ജനറൽ മാനേജർ വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്.

ഇതിനിടെ KMSCLന്റെ നേതൃത്വ പ്രതിസന്ധിയും ചർച്ചയാകുകയാണ്. സ്ഥിരം മാനേജിങ് ഡയറക്ടർ ഇല്ലാത്ത സാഹചര്യത്തിൽ ജനറൽ മാനേജർ ആർ. രാകേഷിന് എംഡിയുടെ അധിക ചുമതല നൽകി സർക്കാർ ഉത്തരവിറക്കി. മുമ്പ് അനു എസ്. നായർ ഐഎസിനും തുടർന്ന് എച്ച്. ദിനേശ് ഐഎസിനും എംഡിയുടെ പൂർണ അധിക ചുമതല നൽകിയിരുന്നെങ്കിലും ഇരുവരും ചുമതല ഏറ്റെടുത്തില്ലെന്നാണ് റിപ്പോർട്ട്. സ്ഥിരം എംഡി ഇല്ലാത്തത് നിർണായക തീരുമാനങ്ങളെ ബാധിക്കുന്നതായി സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

മരുന്ന് സംഭരണവും വിതരണവും കാര്യക്ഷമമാക്കാൻ KMSCL അടിയന്തര ബോർഡ് യോഗം ചേർന്ന് ആവശ്യമായ വാങ്ങൽ നടപടികൾ പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്. നിലവിൽ ചില മരുന്നുകളുടെ കുറവുണ്ടെങ്കിലും ആശുപത്രികളിലെ അവശ്യ സ്റ്റോക്ക് നിലനിർത്താനാണ് സർക്കാർ നിർദേശം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4