breaking news New

കുവൈത്തിലെ എക്‌സിറ്റ് പെർമിറ്റ് സംവിധാനം തൊഴിലുടമകൾ ദുരുപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടിയുമായി അധികൃതർ

അന്യായമായി യാത്രാ അനുമതി നിഷേധിക്കപ്പെടുന്ന ഏതൊരു തൊഴിലാളിക്കും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ പരാതി നൽകാമെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തർക്കം പരിഹരിക്കുന്നതിന് അധികൃതർ ഉചിത നടപടികൾ സ്വീകരിക്കും.

തൊഴിലുടമ അനുമതി നൽകാൻ വിസമ്മതിച്ചാൽ ജീവനക്കാരന് നിയമ നടപടികൾ സ്വീകരിക്കുകയും കമ്പനിക്കെതിരെ ലേബർ റിലേഷൻസ് യൂണിറ്റിലേക്ക് പരാതി സമർപ്പിക്കുകയും ചെയ്യാം. തൊഴിലുടമയുടെ അംഗീകാരമുണ്ടെങ്കിൽ, വർഷത്തിൽ എത്ര തവണ വേണമെങ്കിലും പ്രവാസി ജോലിക്കാരന് യാത്രചെയ്യാൻ സാധിക്കും.

ജൂലൈ ഒന്നു മുതലാണ് കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് യാത്രക്കു മുമ്പ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എക്‌സിറ്റ് പെർമിറ്റ് നിർബന്ധമാക്കുന്നത്. മന്ത്രിതല സർക്കുലർ പ്രകാരമാണ് പുതിയ തീരുമാനം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5