breaking news New

നിയമസഭാ തിരഞ്ഞെടുപ്പ് : കോൺഗ്രസ് ചെലവിട്ടത് 105 കോടി, ബിജെപി 82.67 കോടി, സിപിഎം 28.60 കോടി ; യഥാർത്ഥ ചെലവ് പതിന്മടങ്ങെന്ന് ആരോപണം

തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ഔദ്യോഗിക ചെലവ് കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.

അഞ്ച് തെരഞ്ഞെടുപ്പുകളിലായി കോണ്‍ഗ്രസ് ആകെ 249 കോടി രൂപ ചെലവഴിച്ചപ്പോള്‍, ഇതിന്റെ 45 ശതമാനത്തോളം തുകയും വിനിയോഗിച്ചത് കേരളത്തിലാണ്. പത്ത് വർഷമായി സംസ്ഥാനത്ത് ഭരണത്തിന് പുറത്തുനില്‍ക്കുന്ന കോണ്‍ഗ്രസിന് കേരളത്തിലെ പോരാട്ടം നിർണ്ണായകമായിരുന്നതിനാലാണ് ഇത്രയും വലിയ തുക നീക്കിവെച്ചതെന്നാണ് വിലയിരുത്തല്‍. ബംഗാളില്‍ 42 കോടി രൂപ മാത്രമാണ് കോണ്‍ഗ്രസ് ചെലവിട്ടത്.

അതേസമയം ബിജെപി തങ്ങള്‍ ചെലവഴിച്ച തുകയുടെ വലിയൊരു പങ്കും ബംഗാളിലാണ് വിനിയോഗിച്ചത്.

അഞ്ച് സംസ്ഥാനങ്ങളിലായി ബിജെപി ചെലവിട്ട തുകയില്‍ 286 കോടി രൂപയും ബംഗാളിലായിരുന്നു. അസം (96.26 കോടി), കേരളം (82.67 കോടി), തമിഴ്‌നാട് (51.56 കോടി), പുതുച്ചേരി (11.89 കോടി) എന്നിങ്ങനെയാണ് ബി.ജെ.പിയുടെ മറ്റു സംസ്ഥാനങ്ങളിലെ ചെലവുകള്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികള്‍ക്ക് ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധിയുണ്ടെങ്കിലും, പാർട്ടി തലത്തിലുള്ള പ്രചാരണങ്ങള്‍ക്ക് നിയന്ത്രണമില്ല. യാത്രാച്ചെലവ്, റാലികള്‍, പരസ്യങ്ങള്‍, പ്രചാരണ സാമഗ്രികള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പാർട്ടികള്‍ കമ്മീഷന് കണക്ക് നല്‍കിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4