breaking news New

മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം ; സംസ്ഥാനത്തെ പോലീസ് ജില്ലകളിൽ എല്ലാ മാസവും നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

ജില്ലയിലോ യൂണിറ്റ് ആസ്ഥാനങ്ങളിലോ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍, മുന്‍ മാസത്തില്‍ മികച്ച സേവനം, മാതൃകാപരമായ പെരുമാറ്റം, മികച്ച അന്വേഷണ മികവ്, ധീരതാപ്രവര്‍ത്തനം, കര്‍ത്തവ്യനിര്‍വഹണത്തിലെ സമര്‍പ്പിത പ്രകടനം തുടങ്ങിയവ കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ജില്ലാ പോലീസ് മേധാവിമാര്‍ ആദരിക്കണം. കൂടാതെ, പൊതുസുരക്ഷയ്‌ക്കായി പ്രവര്‍ത്തിച്ചവര്‍, പോലീസിന് വിലപ്പെട്ട സഹായം നല്‍കിയവര്‍ എന്നിങ്ങനെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും കണ്ടെത്തി ആദരിക്കണം.

പോലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം വര്‍ദ്ധിപ്പിക്കുക, കര്‍ത്തവ്യനിര്‍വഹണത്തില്‍ മികവ് കൈവരിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക, പോലീസ് പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവും വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങള്‍. തിരഞ്ഞെടുക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൗരന്മാര്‍ക്കും അഭിനന്ദന സര്‍ട്ടിഫിക്കറ്റുകള്‍, മെമന്റോകള്‍ അല്ലെങ്കില്‍ അനുയോജ്യമായ മറ്റ് അംഗീകാരങ്ങള്‍ സഹപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തില്‍ ആദരിക്കണം.

എല്ലാ ജില്ലാ പോലീസ് മേധാവിമാരും അഭിനന്ദന ദിന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. സോണല്‍ ഐജിമാരും റേഞ്ച് ഡിഐജിമാരും സാധ്യമാകുന്നിടത്തെല്ലാം പരിപാടിയില്‍ പങ്കെടുക്കേണ്ടതാണെന്നും നിര്‍ദേശമുണ്ട്. നാലാമത്തെ ശനിയാഴ്ച പരിപാടി നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ അതിന് മുമ്പായി അതേ മാസത്തില്‍ തന്നെ ചടങ്ങ് സംഘടിപ്പിക്കണം. പരിപാടിയുടെ റിപ്പോര്‍ട്ടും ഫോട്ടോകളും അടുത്ത ഒന്നാം തീയതിക്ക് മുമ്പായി ക്രമസമാധാനവിഭാഗം എഡിജിപിക്ക് സമര്‍പ്പിക്കണമെന്നും
നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4