സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ അന്വേഷണം വിപുലമാക്കി പ്രത്യേക അന്വേഷണ സംഘം. കമ്പനിയും അർജന്റീന ഫുട്ബോൾ അസോസിയേഷനും (AFA) തമ്മിലുണ്ടാക്കിയ കരാറുകളിലെ ദുരൂഹത നീക്കാനാണ് എസ്.ഐ.ടിയുടെ നീക്കം.
കമ്പനി ഓഫീസുകളിലും ഭാരവാഹികളുടെ വീടുകളിലും നടത്തിയ റെയ്ഡിൽ നിർണായക കരാർ രേഖകൾ അന്വേഷണ സംഘം പിടിച്ചെടുത്തു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള അന്താരാഷ്ട്ര കരാറിൽ ഒപ്പിടാൻ ആന്റോ അഗസ്റ്റിന് നിയമപരമായ അധികാരമുണ്ടായിരുന്നോ എന്നതാണ് എസ്.ഐ.ടി പ്രധാനമായും പരിശോധിക്കുന്നത്.
മത്സരങ്ങൾ നടന്നിട്ടില്ലെങ്കിലും വിദേശപണമിടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ സർക്കാരിലെ കായിക മന്ത്രിക്കും മറ്റ് ഉന്നതർക്കും കേസിൽ നിയമക്കുരുക്ക് മുറുകുകയാണ്. ആന്റോ അഗസ്റ്റിൻ ജി.എസ്.ടി വകുപ്പിന് നൽകിയ നിർണ്ണായക മൊഴിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) പ്രതിനിധികളെ കണ്ട് മെസിയെ കേരളത്തിലെത്തിക്കാനുള്ള എല്ലാ തീരുമാനങ്ങളും എടുത്തത് അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാനായിരുന്നുവെന്ന് മൊഴിയിൽ പറയുന്നു.
സ്പോൺസറാകാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച് തന്നെ സമീപിച്ചത് സർക്കാരാണെന്നും രണ്ട് മത്സരങ്ങൾ നടത്താമെന്ന് വാഗ്ദാനം ചെയ്തതും അർജന്റീന ടീമിന്റെ സമ്മതം അറിയിച്ചതും സർക്കാരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാൻ നിലവിലെ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുണ്ട്.
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനം ; സാമ്പത്തിക തട്ടിപ്പ് അന്വേഷണം മുറുകുന്നു ; മുൻ എൽ.ഡി.എഫ് സർക്കാരിനും വി. അബ്ദുറഹിമാനുമെതിരെ ആന്റോ അഗസ്റ്റിന്റെ മൊഴി പുറത്ത്
Advertisement
Advertisement
Advertisement