തിരുവനന്തപുരം :
യു ഡി എഫ് യോഗങ്ങൾ ചേരാത്തതിന്റെ കാരണം ചെയർമാനോടാണ് ചോദിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
താൻ ഉന്നയിച്ച വിമർശനങ്ങളിലും അഭിപ്രായങ്ങളിലും ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ എല്ലാ കാര്യങ്ങളും തന്നെ അറിയിക്കണമെന്ന നിർബന്ധമില്ലെന്നും മന്ത്രിസഭയുടെ ക്യാബിനറ്റ് തീരുമാനങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും അറിയിക്കേണ്ടതില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
കാര്യങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന മന്ത്രി സണ്ണി ജോസഫിന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. അത് സണ്ണി ജോസഫിനോട് തന്നെയാണ് ചോദിക്കേണ്ടതെന്നും മന്ത്രി എന്ന നിലയിലാകും അദ്ദേഹം ആ അഭിപ്രായം പറഞ്ഞതെന്നും കൂട്ടിച്ചേർത്ത അടൂർ പ്രകാശ്, മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തം ഉണ്ടെന്നതിന്റെ തെളിവാണ് ഇത്തരം പ്രതികരണങ്ങളെന്നും പ്രതികരിച്ചു. ബോർഡ്-കോർപ്പറേഷൻ അധ്യക്ഷ സ്ഥാനങ്ങൾ സംബന്ധിച്ച് വേഗത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ നിലപാട് കടുപ്പിച്ച് മുന്നണി കൺവീനർ അടൂർ പ്രകാശ്
Advertisement
Advertisement
Advertisement