വാഷിംഗ്ടൺ : അമേരിക്കയിൽ രാജ്യവ്യാപകമായി വിമാനഗതാഗതം പ്രതിസന്ധിയിലായി. എല്ലാ വിമാനങ്ങളുടെയും ടേക്ക് ഓഫുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) ഉത്തരവിട്ടതോടെ ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായി. ഏകദേശം 7,000 വിമാന സർവീസുകളാണ് വൈകുകയോ റദ്ദാക്കുകയോ ചെയ്തത്.
രാജ്യവ്യാപകമായി വിമാന സർവീസുകളെ ബാധിച്ച സംഭവത്തിന് പിന്നിൽ സൈബർ ആക്രമണമോ അട്ടിമറിയോ നടന്നതായി സൂചനകളില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിൽ FAA സാങ്കേതിക വിദഗ്ധർ അന്വേഷണം തുടരുകയാണ്. പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം നടപ്പാക്കുന്നതിനിടെയാണ് പ്രതിസന്ധി ഉണ്ടായതെങ്കിലും തകരാറിന് എ.ഐ സംവിധാനവുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിലുണ്ടായ തകരാറാണ് വിമാന സർവീസുകൾ സ്തംഭിക്കാൻ കാരണമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ വ്യക്തമാക്കി. എന്നാൽ തകരാറിന്റെ യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പ്രശ്നം പൂർണമായി പരിഹരിക്കാൻ സമയമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അമേരിക്കയിലെ 22 റീജണൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളെയും ആശയവിനിമയ തകരാർ ബാധിച്ചതായി ഗതാഗത സെക്രട്ടറി ഷോൺ ഡഫി വിശദീകരിച്ചു. രാജ്യവ്യാപകമായ ഇന്റർനെറ്റ്, ആശയവിനിമയ തകരാർ അമേരിക്കൻ ദേശീയ കാലാവസ്ഥാ വകുപ്പിന്റെ പ്രവർത്തനങ്ങളെയും ബാധിച്ചതായാണ് റിപ്പോർട്ടുകൾ.
2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് ശേഷമാണ് അമേരിക്കയിൽ ഇതിന് മുമ്പ് രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവച്ചത്. 2023 ജനുവരിയിൽ നോട്ടം ടു എയർ മിഷൻസ് (NOTAM) സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്നും വിമാനഗതാഗതം തടസ്സപ്പെട്ടിരുന്നു. പുതിയ പ്രതിസന്ധി അമേരിക്കയുടെ വ്യോമഗതാഗത സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ചും ആശങ്ക ഉയർത്തുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
അമേരിക്കയിൽ വിമാനഗതാഗതം സ്തംഭിച്ചു ; രാജ്യവ്യാപകമായി ടേക്ക് ഓഫുകൾക്ക് വിലക്ക്, 7,000 സർവീസുകൾ താളംതെറ്റി !!
Advertisement
Advertisement
Advertisement