breaking news New

“നോക്കുകുത്തിയായി തുടരാനില്ല” ; യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ അടൂർ പ്രകാശ് ! എഐസിസിക്ക് കത്ത് നൽകി ; കോൺഗ്രസിലും മുന്നണിയിലും പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരാനില്ലെന്ന് വ്യക്തമാക്കി അടൂർ പ്രകാശ് എഐസിസിക്ക് കത്ത് നൽകിയതായി റിപ്പോർട്ടുകൾ.

നോക്കുകുത്തിയായി തുടരാൻ താൽപര്യമില്ലെന്നും കൺവീനർ എന്ന നിലയിൽ ഏറെ അപമാനിക്കപ്പെട്ടുവെന്നും കത്തിൽ വ്യക്തമാക്കിയതായാണ് വിവരം. സംഭവത്തോടെ കോൺഗ്രസിലും യുഡിഎഫിലും രാഷ്ട്രീയ പ്രതിസന്ധി ശക്തമായിരിക്കുകയാണ്.

യുഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളിലുള്ള അതൃപ്തിയും മുന്നണിയിലെ തീരുമാനങ്ങളെടുക്കുന്ന രീതിയിലുള്ള വിയോജിപ്പുമാണ് രാജി നീക്കത്തിന് പിന്നിലെന്നാണ് സൂചന. മുന്നണിയിൽ നടക്കുന്ന കാര്യങ്ങൾ മാധ്യമങ്ങളിലൂടെയാണ് പലപ്പോഴും അറിയുന്നതെന്നും മുഖ്യമന്ത്രി സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങൾ കൈക്കൊള്ളുകയാണെന്നും അടൂർ പ്രകാശ് നേരത്തെ വിമർശിച്ചിരുന്നു.

തന്റെ പ്രതികരണങ്ങൾ പാർട്ടി പ്രവർത്തകർക്കും ഘടകകക്ഷികൾക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ കൺവീനർ എന്ന നിലയിൽ ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് ഇപ്പോൾ പരസ്യമായിരിക്കുന്നത്.

അടൂർ പ്രകാശിന്റെ നീക്കത്തിന് പിന്നാലെ കോൺഗ്രസിലെ മറ്റു മുതിർന്ന നേതാക്കളും അതൃപ്തിയുമായി രംഗത്തെത്തിയതായാണ് റിപ്പോർട്ടുകൾ. മുന്നണിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ കൂടുതൽ പരസ്യമായതോടെ യുഡിഎഫ് നേതൃത്വത്തിന് മുന്നിൽ പുതിയ വെല്ലുവിളിയാണ് ഉയർന്നിരിക്കുന്നത്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4