മുന്നണി തീരുമാനങ്ങളും കാര്യങ്ങളും ഒന്നും അറിയുന്നില്ലെന്നും ഏകപക്ഷീയ തീരുമാനങ്ങൾ ഉണ്ടാവുന്നുമെന്നുമാണ് അടൂർ പ്രകാശ് പറഞ്ഞതിന്റെ രത്ന ചുരുക്കം. ക്യാബിനറ്റ് പദവി ലഭിച്ചവരെ തള്ളിപ്പറയുകയല്ലെന്നും പക്ഷേ, ഇത്തരം കാര്യങ്ങൾ യു.ഡി.എഫ്. അറിഞ്ഞിരിക്കണമെന്നും അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫ് കൺവീനർ എന്ന നിലയിൽ ഒരു ചർച്ചയും ആലോചനയും ഇല്ലാതെയാണ് പല കാര്യങ്ങളും വന്നിട്ടുള്ളതെന്നും അടൂർ പ്രകാശ് പറഞ്ഞു.
കാര്യങ്ങൾ വിളിച്ചുപറയാൻ കഴിയാത്തത്ര തിരക്കുണ്ടാകും, എങ്കിലും മാധ്യമങ്ങളിൽ കൂടിമാത്രം കാര്യങ്ങൾ അറിഞ്ഞാൽ മതിയെന്നത് ശരിയല്ലെന്ന് അടൂർ പ്രകാശ് തുറന്നടിച്ചു. യു.ഡി.എഫ്. ചെയർമാനായ മുഖ്യമന്ത്രിയാണ് യോഗംചേരാൻ മുൻകൈ എടുക്കേണ്ടതെന്നും ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ചെവിയിലേക്ക് ഓതേണ്ട കാര്യമില്ലെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.
‘യു.ഡി.എഫ്. കൺവീനർ എന്ന നിലയിൽ ഒരു ചർച്ചയും ആലോചനയും ഇല്ലാതെയാണ് പല കാര്യങ്ങളും വന്നിട്ടുള്ളത്. ഇത് പരാതിയായിട്ട് പറയുകയല്ല. എങ്കിലും പറയാനുള്ള കാര്യങ്ങൾ പങ്കുവെച്ചില്ലെങ്കിൽ ജനങ്ങൾ എന്നോടുതന്നെ ചോദിച്ചുതുടങ്ങും. അതിന് അവസരം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇക്കാര്യം പറയുന്നത്’,
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ വേണ്ടവിധത്തിൽ ഏകോപനം ഉണ്ടായില്ലെന്നും വൈദ്യുതി പ്രതിസന്ധി പലരിലും അതൃപ്തി ഉണ്ടാക്കിയെന്നും അടൂർ പ്രകാശ് തുറന്നടിച്ചു. പല കാര്യങ്ങളിലും അഭിപ്രായ ഭിന്നത ഉണ്ടാകുന്ന അവസരത്തിൽ നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യാറുള്ളത്. എന്നെ ചുമതല ഏൽപ്പിച്ചത് എഐസിസിയാണ്. ഇക്കാര്യങ്ങൾ മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. ജനങ്ങൾ കൂടി അറിയണം എന്നുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും നിരവധി പാർട്ടി പ്രവർത്തകരുടെയും യുഡിഎഫിനെ സ്നേഹിക്കുന്നവരുടേയും ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവരുന്നു എന്നതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ പങ്കുവെച്ചതെന്നും യുഡിഎഫ് കൺവീനർ എന്ന നിലയിൽ ഒരു ചർച്ചയും ആലോചനയും ഇല്ലാതെയാണ് പല കാര്യങ്ങളും വന്നിട്ടുള്ളതെന്നും അടൂർ പ്രകാശ് പറഞ്ഞു.
എ.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകിയതുമായി ബന്ധപ്പെട്ട തീരുമാനത്തിന് പിന്നാലെയാണ് അടൂർ പ്രകാശ് മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തിയത്. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനം എം.കെ. മുനീറിന് നൽകിയിരുന്നു. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ഒപ്പം ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനും ക്യാബിനറ്റോടെ നിയമനം നൽകിയിരുന്നു. ഇക്കാര്യം യു.ഡി.എഫിൽ ചർച്ചയായിട്ടില്ലെന്നാണ് അടൂർ പ്രകാശ് പറയുന്നത്.
വി.ഡി. സതീശന്റെ രീതികളിൽ യു.ഡി.എഫ് കൺവീനർക്കും അതൃപ്തി ; ‘താനറിയാതെ പലതും നടക്കുന്നു’ അടൂർ പ്രകാശിന്റെ തുറന്നുപറച്ചിൽ ; മുന്നണിയിൽ പുതിയ വിവാദം
Advertisement
Advertisement
Advertisement