തിരുവനന്തപുരം :
ആശുപത്രികൾ സ്വന്തം നിലയിൽ മരുന്ന് സ്റ്റോക്ക് ഉറപ്പാക്കണമെന്ന് നിർദ്ദേശിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. മാധ്യമങ്ങളോട് ഒന്നും മിണ്ടണ്ടെന്നും ഒരു വിവരവും നൽകേണ്ടെന്നും ശബ്ദസന്ദേശത്തിലുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവരുടെ ഗ്രൂപ്പില്‍ ആണ് ഡോ. വി മീനാക്ഷിയുടെ നിര്‍ദ്ദേശം.
ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയില്‍ പൈസ ഉണ്ടെങ്കില്‍ അങ്ങനെ വാങ്ങാനാണ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് ഒരു തരത്തിലും വിവരങ്ങള്‍ നല്‍കരുതെന്നും മാധ്യമങ്ങളോട് സൂപ്രണ്ടുമാര്‍ സംസാരിക്കരുതെന്നും കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം എന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.
ഏത് മരുന്നുണ്ട്, ഏതു മരുന്ന് ഇല്ല, ഏതൊക്കെ മരുന്നുകളാണ് ലോക്കല്‍ പര്‍ച്ചേസ് ചെയ്യുന്നത് എന്നതിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റാബിസ് വാക്സിനും വൈറ്റമിൻ കോപൗണ്ടുകളും അടക്കം അവശ്യവും അത്യാവശ്യവുമായ 209 ഇനം മരുന്നുകളുടെ പുതിയ സ്റ്റോക്ക് ഇനിയും എത്താത്തത് വലിയ പ്രതിസന്ധിയുണ്ടാകുന്നത് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ലോക്കൽ പർച്ചേസിംഗ് നടത്തി പ്രതിസന്ധി പുറത്തറിയിക്കാതിരിക്കണം എന്നാണ് ആശുപത്രികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം !!
സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷം ; അടിയന്തരമായി മരുന്ന് സംഭരിക്കാൻ നിർദേശം ; ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പുറത്ത് !!
Advertisement
Advertisement
Advertisement