breaking news New

“മൈക്കും ക്യാമറയും തൂക്കി ഇങ്ങോട്ട് വരണ്ട! ഇത് ഹൈക്കോടതിയാണ്, ന്യൂസ് സ്റ്റുഡിയോ അല്ല!” : ഹൈക്കോടതി വളപ്പിൽ ഫോട്ടോ, വീഡിയോ, ലൈവ് സ്ട്രീമിങ് എന്നിവയ്ക്ക് പൂർണ നിരോധനം ഏർപ്പെടുത്തി

കൊച്ചി :
രജിസ്ട്രാർ ജനറലിന്റെതാണ് ഉത്തരവ്. അഭിഭാഷകർ, കക്ഷികൾ, ഇന്റേൺസ്, അഭിഭാഷക ക്ലാർക്കുമാർ, രജിസ്ട്രി ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, കരാറുകാർ, സന്ദർശകർ തുടങ്ങി ഹൈക്കോടതിവളപ്പിൽ പ്രവേശിക്കുന്നവർക്കെല്ലാം നിയന്ത്രണം ബാധകമാണെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു. സുരക്ഷയടക്കം കണക്കിലെടുത്താണ് മാർഗനിർദേശം പുറപ്പെടുവിക്കുന്നതെന്നും ഉത്തരവിൽ പറയുന്നു.

അതുപോലെ ഔദ്യോഗിക ആവശ്യത്തിനുള്ള ഫോട്ടോയും വീഡിയോയുമെടുക്കാൻ രജിസ്ട്രി അധികാരപ്പെടുത്തുന്ന വ്യക്തികൾക്കോ, ഏജൻസികൾക്കോ മാത്രമേ അനുവാദമുണ്ടാകു. കൂടാതെ രജിസ്ട്രാർ ജനറലിന്റെ അനുമതിയില്ലാതെ അവ പുറത്തുവിടാനും പാടില്ല.

കോടതിവളപ്പിൽ നിന്നെടുത്ത ഫോട്ടോയോ, വീഡിയോയോ രജിസ്ട്രാർ ജനറലിന്റെ അനുമതിയില്ലാതെ സോഷ്യൽ മീഡിയയിലോ ഡിജിറ്റൽ, ഇലക്ട്രോണിക് മീഡിയയിലോ അപ്‌ലോഡ് ചെയ്യാനോ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ ഔദ്യോഗിക ചടങ്ങുകളടക്കം പരിപാടികൾ മാധ്യമങ്ങൾക്ക് കവർ ചെയ്യാനാവൂവെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു.

കോടതി നടപടികൾ ഫോട്ടോയെടുക്കാനും വീഡിയോ റെക്കോഡ് ചെയ്യാനും ലൈവ് ചെയ്യാനും ചീഫ് ജസ്റ്റിസിന്റെ അനുമതി വേണമെന്നും മാർ​ഗനിർദേശത്തിലുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4