breaking news New

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് ; 9.60 കോടി രൂപ ചെലവിൽ വാഹനങ്ങൾ വാങ്ങാൻ സർക്കാർ അനുമതി

തിരുവനന്തപുരം: മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകൾക്കായി 24 പുതിയ ഇന്നോവ ഹൈക്രോസ് വാഹനങ്ങൾ വാങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. വാഹനങ്ങൾ വാങ്ങുന്നതിനായി ഏകദേശം 9.60 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുക.

അനുവദിച്ച 24 വാഹനങ്ങളിൽ 22 എണ്ണം മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി നൽകും. ശേഷിക്കുന്ന രണ്ട് വാഹനങ്ങൾ വി.ഐ.പികളുടെയും വിദേശ അതിഥികളുടെയും സന്ദർശനങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ ആവശ്യങ്ങൾക്കായി ഉപയോഗിക്കും.

നിലവിൽ മന്ത്രിമാർ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് കാലപ്പഴക്കം മൂലം തകരാറുകൾ സംഭവിക്കുന്നതും അറ്റകുറ്റപ്പണികൾക്കായി വലിയ തുക ചെലവഴിക്കേണ്ടിവരുന്നതുമാണ് പുതിയ വാഹനങ്ങൾ വാങ്ങാനുള്ള തീരുമാനത്തിന് കാരണമെന്നാണ് വിവരം.

പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചുമതല വിനോദസഞ്ചാര വകുപ്പിനാണ് നൽകിയിരിക്കുന്നത്. സർക്കാർ അനുമതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ വകുപ്പ് സ്വീകരിക്കും.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4