breaking news New

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 21 ഡ്രൈവർമാർ പിടിയിൽ ; സംസ്ഥാനവ്യാപക പരിശോധനയിൽ കുടുങ്ങിയത് 21 പേർ ; 4,504 ബസുകൾ പരിശോധിച്ചു

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനവ്യാപകമായി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിലായി. ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 5 മുതൽ 8 മണി വരെയായിരുന്നു പ്രത്യേക പരിശോധന.

സംസ്ഥാനത്തുടനീളം 4,504 സ്കൂൾ ബസുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കോട്ടയം ജില്ലയിൽ മൂന്ന് കേസുകളും കണ്ണൂരിൽ രണ്ട് കേസുകളും കണ്ടെത്തി. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, ഇടുക്കി, കൊച്ചി സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും രജിസ്റ്റർ ചെയ്തു.

വിദ്യാർത്ഥികളുടെ യാത്രാസുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ക്രമസമാധാന പരിപാലന വിഭാഗം എഡിജിപി പി. വിജയൻ അറിയിച്ചു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4