പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിക്കും. കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാകും.
കൂടാതെ, സംസ്ഥാനത്തെ വലിയൊരു തുറമുഖ നഗരമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ‘മിഷൻ സമുദ്ര’ പദ്ധതിക്കും ഇതിനൊപ്പം ഇന്ന് തുടക്കം കുറിക്കും.
ഗേറ്റ് വേ തുറക്കുന്നതോടെ സംസ്ഥാനത്തെ ഉൽപ്പാദകർക്ക് ഇനി മുതൽ കുറഞ്ഞ ചെലവിൽ ലോകത്തിന്റെ ഏത് ഭാഗത്തേക്കും ചരക്കുകൾ വേഗത്തിൽ എത്തിക്കാൻ ഇതിലൂടെ സാധിക്കും. സമയലാഭവും പുതിയ വിപണിയുമാണ് വിഴിഞ്ഞം വഴി തുറക്കുന്നത്. തുറമുഖത്തിനോട് ചേർന്നുള്ള വലിയ വികസനത്തിനും ഇത് തുടക്കമാകും.
ചരക്കുനീക്കത്തിലെ വൻ സമയലാഭവും പുതിയ ആഗോള വിപണികളിലേക്കുള്ള വാതിലുകളുമാണ് വിഴിഞ്ഞം വഴി തുറക്കപ്പെടുന്നത്. ദക്ഷിണേന്ത്യയുടെ പ്രധാന വ്യാപാര കവാടമായി വിഴിഞ്ഞം മാറും.
കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയൊരേട് കുറിച്ചുകൊണ്ട് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് സമ്പൂർണ്ണ കയറ്റുമതി - ഇറക്കുമതി സേവനങ്ങൾ ഇന്ന് മുതൽ ആരംഭിക്കുന്നു
Advertisement
Advertisement
Advertisement