breaking news New

സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തി​നി​ടെ ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ ന​ഷ്ട​മാ​യ​ത് 350 കോ​ടി രൂ​പ !!!

2026 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ജൂ​ലൈ 31 വരെയുള്ള കേ​ര​ള
പോ​ലീ​സി​ന്‍റെ സൈ​ബ​ർ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ​ക്കാ​ണി​ത്.
ന​ഷ്ട​മാ​യ തു​ക​യി​ൽ 92 കോ​ടി രൂ​പ സൈ​ബ​ർ ഓ​പ്പ​റേ​ഷ​ൻ​സ്
വി​ഭാ​ഗ​ത്തി​നു തി​രി​ച്ചു പി​ടി​ക്കാ​നാ​യി.

പ​ണം ന​ഷ്ട​മാ​യ​തു സം​ബ​ന്ധി​ച്ച്
മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നാ​ണ്
കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ച​ത്.
പ​രാ​തി​ക​ളു​ടെ കാ​ര്യത്തി​ൽ ര​ണ്ടും
മൂ​ന്നും സ്ഥാ​ന​ത്തു​ള്ള​ത്
എ​റ​ണാ​കു​ളം റൂ​റ​ലും കൊ​ച്ചി
സി​റ്റി​യു​മാ​ണ്. ഈ ​മൂ​ന്നു പോലീസ്
ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 9,125
പ​രാ​തി​ക​ളാ​ണ് ഇക്കാ​ല​യ​ള​വി​ൽ
ല​ഭി​ച്ച​ത്.

കേ​ര​ള പോ​ലീ​സി​നു ല​ഭി​ച്ച
പ​രാ​തി​ക​ളി​ൽ അ​ധി​ക​വും
ട്രേ​ഡിം​ഗി​ലൂ​ടെ പ​ണം
ന​ഷ്ട​മാ​യ​തു സം​ബ​ന്ധി​ച്ചു​ള്ള​താ​ണ്.

ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത് വി​ദ്യാ​സ​മ്പ​ന്ന​ർ
ആണെന്നുള്ളതാണ് ഏറ്റവും ആശങ്ക ഉളവാക്കുന്ന കാര്യം.
ഉ​ന്ന​ത ഉ​ദ്യോ​ഗ​ത്തി​ൽ​ നി​ന്നു
വി​ര​മി​ച്ച​വ​രും
വി​ദ്യാ​സ​മ്പ​ന്ന​രു​മാ​യി​ട്ടു​ള്ള​വ​രാ​ണു
ത​ട്ടി​പ്പി​ന് ഇ​രയാ​യ​വ​രി​ൽ ഏ​റെ​യും.
റി​ട്ട. ഓ​ഫീ​സ​ർ​മാ​ർ, ഡോ​ക്ട​ർ​മാ​ർ,
എ​ൻ​ജി​നി​യ​ർ​മാ​ർ എ​ന്നി​വ​രെ​ല്ലാം
ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. 30 മു​ത​ൽ 60 വ​രെ പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​രാ​ണ് ട്രേ​ഡിം​ഗ് ത​ട്ടി​പ്പി​ന്‍റെ ഇ​ര​ക​ൾ.

അ​ഡ്വ​ർ​ടൈ​സ്മെ​ന്‍റ് സ്പാ​മി​ന്
ഇ​ര​യാ​യ​വ​രും ഏ​റെ​യാ​ണ്.
ഫ്ലി​പ്കാ​ർ​ട്ട് ഗോ​ട്ട് സെ​യി​ൽ ത​ട്ടി​പ്പ്, ബോ​സ് സാം ​ത​ട്ടി​പ്പ്, ലോ​ട്ട​റി സ്‌​കാം, ഓ​ൺ​ലൈ​ൻ മാ​ട്ര​സ് ത​ട്ടി​പ്പ്,
പെ​ൻ​ഷ​ൻ സ്കാം, ​മാ​ര​ത്ത​ൺ സ്കാം, ​മീ ഷോ ​സ്കാം… ഇ​ങ്ങ​നെ
മ​ല​യാ​ളി​ക​ൾ ഇ​ര​ക​ളാ​കു​ന്ന
ത​ട്ടി​പ്പു​കൾ ​നി​ര​വ​ധി​യാ​ണ്.

ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന്
ഇ​ര​യാ​യാ​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട
സ​മ​യം മു​ത​ൽ ഒ​രു മ​ണി​ക്കൂ​റി​ന​കം പ​രാ​തി റിപ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ലൂ​ടെ
ന​ഷ്ടപ്പെ​ട്ട തു​ക തി​രി​ച്ചു
പി​ടി​ക്കാനാ​കും.

ത​ട്ടി​പ്പി​ന് ഇ​ര​യാ​യാൽ ​ഉ​ട​ൻ ത​ന്നെ 1930 എ​ന്ന സൗ​ജ​ന്യ ന​മ്പ​റി​ൽ
ബ​ന്ധ​പ്പെ​ട്ടോ, cybercrime.gov.in എന്ന
വെ​ബ്സൈ​റ്റ് മു​ഖേ​ന​യോ
പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t