breaking news New

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു ...

കേരളത്തിൽ നിന്നുള്ള കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി. സ്മൃതി ഇറാനി, ബിപ്ലബ് കുമാർ ദേബ്, സുനിൽ ബൻസാൽ എന്നിവരടക്കം എട്ട് പേരാണ് ദേശീയ ജനറൽ സെക്രട്ടറിമാരായി പട്ടികയിലുള്ളത്.

ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ നേതൃത്വത്തിൽ പുതിയ മുഖങ്ങളെ അണിനിരത്തി പാർട്ടി പുനഃസംഘടിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക ഇപ്പോൾ പുറത്തുവന്നത്.

വസുന്ധര രാജെ ഉൾപ്പെടെ 13 പേരാണ് പുതിയ ഭാരവാഹിപ്പട്ടികയിൽ ദേശീയ വൈസ് പ്രസിഡന്റുമാരായി ഇടം നേടിയിരിക്കുന്നത്. അതേസമയം, ദേശീയ ഉപാധ്യക്ഷനായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയെ ഇത്തവണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി ബി.എൽ. സന്തോഷിനെ നിലനിർത്തി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t