breaking news New

സംസ്ഥാനത്ത് റബറിന്റെ വില 300 രൂപയാക്കി ഉയർത്തുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

കർഷകരെ എപ്പോഴും ചേർത്തുപിടിക്കുന്ന ‘കർഷക ബന്ധു’വാണ് യു.ഡി.എഫ് സർക്കാർ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

വില 300 രൂപ ആക്കുമെന്നതിൽ യാതൊരു സംശയവും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റബറിന്റെ വില മുൻപ് 200 രൂപയിൽ നിന്ന് 250 രൂപയിലേക്ക് ഉയർത്തിയതുപോലെ, അത് 300 രൂപയിലെത്തിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ കർഷകർക്ക് ഏറ്റവും ഉയർന്ന സ്ഥാനമാണുള്ളത്. സംസ്ഥാനത്ത് വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ തടയാൻ പരമ്പരാഗതവും ആധുനികവുമായ സാങ്കേതികവിദ്യകളെ സംയോജിപ്പിച്ച് ശക്തമായ സംവിധാനമൊരുക്കും.

കർഷകരുടെ ആവശ്യങ്ങൾ പരിഗണിച്ച് അനുയോജ്യമായ ഭൂനിയമ ഭേദഗതികൾ കൊണ്ടുവരും. നെൽ കർഷകർക്ക് ലഭിക്കാനുള്ള കുടിശ്ശിക തുക പൂർണ്ണമായും തിരികെ നൽകും.

പൂട്ടി കിടക്കുന്ന തോട്ടങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാനുള്ള ദ്രുതഗതിയിലുള്ള നടപടികൾ ഉണ്ടാകും. ‘രണ്ടാം ഭൂപരിഷ്കരണം’ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t