breaking news New

ഇന്ന് ചിങ്ങം ഒന്ന് : ഐശ്വര്യത്തിൻ്റെ പുതുവർഷം ആരംഭിക്കുന്നു : കേരളത്തിന് ഇന്ന് കർഷക ദിനം : എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

വറുതിയുടെ കർക്കിടകം അവസാനിച്ച് പുത്തൻ പ്രതീക്ഷയോടെയാണ് പൊന്നിൻ ചിങ്ങത്തിൻ്റെ വരവ്. മലയാളവർഷം അഥവാ കൊല്ലവർഷം 1202 ആണ് ഇനി. കൊല്ലവർഷത്തിലെ ആദ്യ മാസമായ ചിങ്ങത്തിലെ ആദ്യ ദിനം കേരളത്തിന് കർഷക ദിനം കൂടിയാണ്.

നാടിൻ്റെ അന്നദാതാക്കളായ കർഷകരെ ആദരിക്കാനും മികച്ച കർഷകർക്ക് സംസ്ഥാന-പ്രാദേശിക തലങ്ങളിൽ അവാർഡുകൾ നൽകാനും ഈ ദിവസം ഉപയോഗിക്കുന്നു. പുതുതലമുറയിൽ കൃഷിയോടുള്ള താല്പര്യം വളർത്താനും ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും വിവിധ പരിപാടികൾ ഇന്നത്തെ കർഷക ദിനത്തിൽ സംഘടിപ്പിക്കുന്നു.

എല്ലാ മലയാളികൾക്കും ടീം സെൻട്രൽ മീഡിയയുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t