breaking news New

UDF അധികാരത്തിലെത്തിയതോടെ സർക്കാർ ആശുപത്രികൾ തകർന്നു’ : പി. എ. മുഹമ്മദ് റിയാസ്

കോഴിക്കോട് : മെഡിക്കൽ കോളേജിന് ഫണ്ട് അനുവദിക്കേണ്ടത് എംഎൽഎമാരല്ലെന്നും ആരോഗ്യവകുപ്പാണ് അതിന് ഉത്തരവാദിയെന്നും റിയാസ് പറഞ്ഞു. താൻ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പത്തു വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വലിയ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നുവെന്നും, എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ഇതിന്റെ നേട്ടങ്ങൾ തകർക്കപ്പെടുന്ന സാഹചര്യമാണെന്നും റിയാസ് ആരോപിച്ചു.

സർക്കാർ ആശുപത്രികളുടെ നിലവിലെ അവസ്ഥ സാധാരണക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുരുതര രോഗങ്ങൾക്ക് പോലും ചികിത്സാ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണെന്നും മുമ്പ് സൗജന്യമായി ലഭിച്ചിരുന്ന മരുന്നുകൾ ഇപ്പോൾ ലഭ്യമല്ലെന്നും റിയാസ് ആരോപിച്ചു. പാവപ്പെട്ട രോഗികൾ പലിശയ്ക്ക് പണം കടമെടുത്ത് മരുന്ന് വാങ്ങേണ്ട അവസ്ഥയാണെന്നും നേരത്തെ സൗജന്യമായി നൽകിയിരുന്ന ചില പരിശോധനകൾക്ക് ഇപ്പോൾ ഫീസ് ഈടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ എംഎൽഎ എന്ന നിലയിൽ ഇത്തരം നിർണായക വിഷയങ്ങളിൽ തന്നോട് യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും റിയാസ് ആരോപിച്ചു. ആശുപത്രി കുത്തകകളെ സഹായിക്കുന്നതിനായാണ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും മെഡിക്കൽ കോളേജിനെ തകർക്കാനുള്ള യുഡിഎഫ് നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.

മെഡിക്കൽ കോളേജിലെ പ്രധാന തസ്തികകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതിന് പിന്നിൽ വർഗീയ ശക്തികളുടെ അജണ്ടയുണ്ടെന്നും റിയാസ് ആരോപിച്ചു. എന്നാൽ, റിയാസിന്റെ ആരോപണങ്ങളിൽ യുഡിഎഫ് സർക്കാരിന്റെയോ ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികൃതരുടെയോ പ്രതികരണം ലഭ്യമായിട്ടില്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t