breaking news New

ഇത്രയും മഴപെയ്ത് വെള്ളം നാടുമുഴുവൻ കയറിയിട്ടും സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ് എന്ന് റിപ്പോർട്ട് !!

ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 15 വരെയുള്ള കണക്കുകള്‍ പ്രകാരം 1213.1 മില്ലിമീറ്റര്‍ മഴയാണ് കേരളത്തിന് കാലവര്‍ഷത്തില്‍ ലഭിച്ചത്. 1556.2 മില്ലിമീറ്റര്‍ മഴയായിരുന്നു ലഭിക്കേണ്ടത്. ഏഴു ജില്ലകളിലാണ് ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കുറഞ്ഞത് വയനാടും ഇടുക്കിയിലുമാണ്.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും രണ്ട് ശതമാനം അധികമഴ ലഭിച്ചു. വയനാട് ജില്ലയില്‍ 51 ശതമാനം മഴ കുറവുണ്ടായി. ഇടുക്കിയില്‍ 44 ശതമാനം മഴ കുറഞ്ഞു. എറണാകുളത്ത് 22 ശതമാനം, കൊല്ലത്ത് 27 ശതമാനം, പാലക്കാട് 24 ശതമാനം, തൃശൂര്‍ 25 ശതമാനം എന്നിങ്ങനെയാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. കണ്ണൂര്‍, കാസര്‍ഗോഡ്, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മഴയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ഈ ജില്ലകളില്‍ കൂടുതല്‍ മഴയും ലഭിച്ചില്ല

അതിനിടെ,. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്‌ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും വീശാം. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t