breaking news New

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4,500 രൂപ ബോണസ് അനുവദിച്ച് സർക്കാർ

ബോണസിന് അർഹതയില്ലാത്തവർക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്തയായി ലഭിക്കും. സർവീസ് പെൻഷൻകാർക്ക് 1,250 രൂപയാണ് പ്രത്യേക ഉത്സവബത്ത. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 17 മുതൽ ആനുകൂല്യങ്ങളുടെ വിതരണം ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിച്ചു. പാർട്ട് ടൈം, കണ്ടിൻജന്റ് ജീവനക്കാർ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർക്ക് 6,000 രൂപയാണ് ഓണം അഡ്വാൻസായി ലഭിക്കുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t