breaking news New

‘വികസിത ഭാരതം’ എന്ന സ്വപ്നത്തിലേക്ക് രാജ്യം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും രാഷ്ട്ര നിർമ്മാണത്തിൽ ഓരോ പൗരനും പങ്കാളിയാകണമെന്നും രാഷ്ട്രപതി ദ്രൗപതി മുർമു

രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ആധുനിക ഇന്ത്യയുടെ വികസന നേട്ടങ്ങൾ സമൂഹത്തിലെ അവസാനത്തെ വ്യക്തിയിലേക്കും എത്തിച്ചേരേണ്ടതുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു. ജനങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്ന രീതിയിലാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും രാഷ്ട്രപതി സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സൈനികർക്കുള്ള വീരതാ പുരസ്കാരങ്ങളും രാഷ്ട്രപതി പ്രഖ്യാപിച്ചു. ഒൻപത് പേർക്ക് കീർത്തിചക്രയും (ഏഴുപേർക്ക് മരണാനന്തര ബഹുമതി) 19 പേർക്ക് ശൗര്യചക്രയും പ്രഖ്യാപിച്ചു. മലയാളി സൈനിക ഉദ്യോഗസ്ഥനായ മേജർ തരുൺ വാസുദേവന് ശൗര്യചക്ര ബഹുമതി ലഭിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t