തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു.
ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൂഫാന്‍ ആഞ്ഞടിച്ചെന്നും അതേ പോലെയാകും മൈ പൊലീസ് സ്റ്റേഷനുകള്‍ എന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. മൂന്നുമാസം കൊണ്ടാണ് ആഭ്യന്തര വകുപ്പ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടത്തിയത്. ഇത് ലോകത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതി കൊടുക്കാന്‍ ചെന്നാല്‍ അവിടെ നിന്ന് നീതി കിട്ടുമെന്ന് ബോധ്യമുണ്ടാക്കണം. കുറ്റകൃത്യത്തിന്റെ സ്വഭാവം മാറി. ക്രൂരമായ കൊലപാതകങ്ങളാണ് നടക്കുന്നത്. ലഹരിയുടെ സ്വാധീനമാണ് അതിനു പിന്നില്‍ എന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.
കേരള പൊലീസിന്റെ ഏറ്റവും ജനപ്രിയ പദ്ധതിയാണ് മൈ പൊലീസ് സ്റ്റേഷനുകള്‍ എന്നും സമൂഹത്തിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി പൊലീസിനും മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് ജനസൗഹൃദമായി മാറണം. ഭരണകൂടത്തിന്റെ മര്‍ദ്ദന ഉപകരണം ആയിരുന്നു ഒരുകാലത്ത് പൊലീസുകാര്‍. 484 പൊലീസ് സ്റ്റേഷനുകള്‍ ഒരേ കളറായി. മാറുന്നത് പെയിന്റുകള്‍ മാത്രമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പരാതികളുമായി എത്തുന്നവർക്കായി പ്രത്യേക ഹെൽപ്പ് ഡെസ്കിന് പുറമേ വനിതകൾ, കുട്ടികൾ, സീനിയർ സിറ്റിസൺ, ട്രാൻസ്ജെൻഡർമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക ഹെൽപ്പ് ലൈൻ മൈ പോലീസ് സ്റ്റേഷനുകളിൽ ഉണ്ടാകും. സൈബർ ക്രൈം നിയമ സഹായം തുടങ്ങിയ സേവനങ്ങളും പദ്ധതിയുടെ ഭാഗമായി പൊതു ജനങ്ങൾക്ക് ലഭ്യമാകും.
നാളെ മുതൽ സംസ്ഥാനത്ത് 419 പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ് ഐ മാർക്ക് ആയിരിക്കും. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.
സംസ്ഥാന പൊലീസിന് ജനസൗഹൃദ മുഖം നൽകുന്ന മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം
Advertisement
Advertisement
Advertisement