വിഷയത്തിൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നതിനായി മോട്ടോർ വാഹന വകുപ്പ് നടത്തിയ സർവേയിൽ 17,000-ത്തിലധികം ആളുകളുടെ നിർദ്ദേശങ്ങളാണ് ലഭിച്ചത്.
ഗൂഗിൾ ഫോം വഴിയാണ് പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ചത്. ഈ നിർദ്ദേശങ്ങളുടെ പുനഃപരിശോധന രണ്ടാഴ്ചയ്ക്കകം പൂർത്തിയാകും. എന്നാൽ, കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ കൂടുതൽ മോഡിഫിക്കേഷനുകൾക്ക് അനുമതി ലഭിക്കുമോയെന്നത് ചോദ്യചിഹ്നത്തിലാണ്.
കഴിഞ്ഞ ജൂണിൽ മോട്ടോർ വാഹന വകുപ്പ് പുറത്തുവിട്ട പട്ടികയിൽ അനുമതിയില്ലാതെ ചെയ്യാവുന്ന 18 മോഡിഫിക്കേഷനുകളും അനുമതിയോടെ ചെയ്യാവുന്ന 6 മോഡിഫിക്കേഷനുകളും ഉൾപ്പെട്ടിരുന്നു.
എന്നാൽ ഈ പട്ടികയിലുള്ള ഭൂരിഭാഗം ഇളവുകളും മുൻപേ നിലവിലുള്ളതാണെന്ന വിമർശനം വലിയതോതിൽ ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയുള്ള അന്തിമ റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് സെപ്റ്റംബറിൽ സർക്കാരിന് സമർപ്പിക്കും
Advertisement
Advertisement
Advertisement