breaking news New

ലൈഫ് ഭവന പദ്ധതിയിലെ വീടുകളിലും ഇനി കേന്ദ്രത്തിന്റെ മുദ്ര ; പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഒപ്പുവെക്കാൻ തീരുമാനിച്ച് കേരള സർക്കാർ

കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന നഗരപദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഒപ്പുവെക്കാൻ കേരള സർക്കാർ തീരുമാനിച്ചു . നഗരത്തിൽ ലഭിക്കുന്ന വീടുകൾക്ക് ഗുണഭോക്താക്കൾ ഒരു ലക്ഷം രൂപ നൽകണമെന്ന് റിപ്പോർട്ട് ഉണ്ട്. ഗ്രാമീണമേഖലയിൽ ഇത് ബാധകമല്ല.

വീടുകളിൽ കേന്ദ്രമുദ്ര പതിപ്പിക്കാൻ സമ്മതമല്ലെന്നുപറഞ്ഞ് മുൻ എൽ.ഡി.എഫ്. സർക്കാർ പദ്ധതിയിൽ ചേർന്നിരുന്നില്ല. ഇതുമൂലം ആയിരക്കണക്കിന് പാവങ്ങൾക്ക് വീടുകൾ ലഭ്യമായിരുന്നില്ല. വ്യവസ്ഥകളിൽ കേന്ദ്രപദ്ധതിപ്രകാരമുള്ള വീട് എന്നറിയിക്കാൻ മുദ്ര നിർബന്ധമാണ്. കരാറിൽ ഒപ്പിടുമ്പോൾ അത് പാലിക്കേണ്ടിവരും.

കേരളത്തിൽ പ്രധാനമന്ത്രിയുടെ പദ്ധതിയുമായി സംയോജിപ്പിച്ചാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി സ്ഥലമുള്ളവർക്ക് വീടുവെക്കാൻ നാലുലക്ഷമാണ് കിട്ടുന്നത്. കരാറനുസരിച്ച് ഒരുലക്ഷം രൂപ ഗുണഭോക്താവ് കണ്ടെത്തണമെന്ന് തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി പറഞ്ഞു. 30,000 വീടുകൾക്കാണ് കേന്ദ്രം പണം അനുവദിക്കുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t