മദ്യനിര്‍മാതാക്കളുടെ കോണ്‍ഫെഡറേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതി നടപടി.
സ്വകാര്യ ബ്രാന്‍ഡുകളെ മറികടന്ന് ജവാന് മുന്‍ഗണന നല്‍കുന്നത് വിപണിയിലെ മത്സരത്തെ ബാധിക്കും. ബെവ്കോ ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്നും മദ്യനിര്‍മാതാക്കളുടെ കോണ്‍ഫെഡറേഷന്‍ ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.
സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ജവാന് റമ്മിന് മുന്‍ഗണന നല്‍കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് സിസിഐയും എന്‍സിഎല്‍എടിയും നേരത്തെ സ്വീകരിച്ചത്. ഇതിനെ ചോദ്യം ചെയ്തുള്ള അപ്പീലിലാണ് സുപ്രീംകോടതി ഇടപെടല്‍.
മദ്യശാലകളില്‍ ജവാന്‍ റമ്മിന് മുന്‍ഗണന നല്‍കുന്ന കേരള സര്‍ക്കാര്‍ നയത്തെ എതിര്‍ത്തുളള ഹര്‍ജിയില്‍ കേരള ബിവറേജസ് കോര്‍പ്പറേഷനും ജവാന്‍ റം നിര്‍മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനും നോട്ടീസ് അയച്ചു സുപ്രീംകോടതി !!
Advertisement
Advertisement
Advertisement