breaking news New

സ്വർണാഭരണ വിപണിയിലെ തട്ടിപ്പുകൾക്കും മോഷണങ്ങൾക്കും തടയിടാൻ കർശന നീക്കവുമായി കേന്ദ്രസർക്കാർ രംഗത്ത്

ഇനിമുതൽ സ്വർണാഭരണങ്ങൾ വിൽക്കുമ്പോൾ ഹാൾമാർക്കിനൊപ്പം ‘സോൾഡ്’ എന്ന് രേഖപ്പെടുത്തേണ്ട പുതിയ പദ്ധതി വരുന്നു. ആഭരണങ്ങളിൽ പതിക്കുന്ന ആറക്ക അക്ഷരസംഖ്യാ രൂപത്തിലുള്ള ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി.) നമ്പറിനുനേരെയായിരിക്കും ഈ വിവരങ്ങൾ ഉൾപ്പെടുത്തുക. ഒരുതവണ വിറ്റഴിച്ച ആഭരണത്തിന്റെ നമ്പർ വ്യാജമായി നിർമ്മിച്ച് മറ്റൊന്നിനായി ഉപയോഗിക്കുന്നത് തടയാനാണ് ഈ പുതിയ ഡിജിറ്റൽ സംവിധാനം വഴി ലക്ഷ്യമിടുന്നത്.

പുതിയ പദ്ധതിപ്രകാരം ഉപഭോക്താക്കൾ സ്വർണം വാങ്ങുമ്പോൾ ജുവല്ലറികൾ തങ്ങളുടെ ഔദ്യോഗിക സിസ്റ്റത്തിൽ എച്ച്.യു.ഐ.ഡി. നമ്പറിന് താഴെ അത് ‘സോൾഡ്’ ആയി രേഖപ്പെടുത്തും. ഇതോടെ ഈ നമ്പർ ലോക്ക് ചെയ്യപ്പെടും. ഭാവിയിൽ പുനർവില്പനയ്ക്കോ മറ്റ് ആവശ്യങ്ങൾക്കോ ഈ നമ്പർ വീണ്ടും ഉപയോഗിക്കാൻ ശ്രമിച്ചാൽ സിസ്റ്റം വഴി വ്യാപാരികൾക്ക് തടസ്സങ്ങൾ തിരിച്ചറിയാൻ സാധിക്കും. മോഷ്ടിച്ച സ്വർണം വിൽക്കാൻ കൊണ്ടുപോകുന്നവരെ എളുപ്പത്തിൽ പിടികൂടാനും യഥാർഥ ഉടമയെ കണ്ടെത്താനും ഈ സംവിധാനം വഴിയൊരുക്കും. ബി.ഐ.എസ്. കെയർ ആപ്പ് വഴി ഉപഭോക്താക്കൾക്കും തങ്ങൾ വാങ്ങുന്ന സ്വർണത്തിന്റെ ആധികാരികതയും സുതാര്യതയും നേരിട്ട് പരിശോധിക്കാൻ ഇതിലൂടെ സാധിക്കും.

രാജ്യത്തെ സ്വർണവ്യാപാര രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ഈ പദ്ധതി ഘട്ടംഘട്ടമായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ പ്രമുഖ നഗരങ്ങളിലെ വൻകിട റീട്ടെയിൽ വ്യാപാരികൾക്കാണ് ഇത് നിർബന്ധമാക്കുന്നത്. തുടർന്ന് രണ്ടാംഘട്ടത്തിൽ ഗ്രാമീണ മേഖലകളിലേക്കും അസംഘടിത മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും. നിലവിൽ പ്രതിമാസം ഒരു കോടിയിലധികം ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്യുന്ന രാജ്യത്ത്, സ്വർണവ്യാപാരത്തിലെ സുതാര്യത ഉറപ്പാക്കാൻ ഈ സുപ്രധാന മാറ്റം സഹായകരമാകും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t