ഇറാൻ്റെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി ചുമതലയേറ്റ മുൻ ഐആർജിസി കമാൻഡർ ഇൻ ചീഫ് മൊഹ്സെൻ റെസായി ചൈനീസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ടെഹ്‌റാൻ കടുത്ത നിലപാട് വീണ്ടും വ്യക്തമാക്കിയത്.
ഇറാനെതിരായ ഉപരോധങ്ങളും യുദ്ധവും അവസാനിപ്പിക്കുകയും, ലെബനൻ, ഗാസ ഉൾപ്പെടെയുള്ള മേഖലകളിൽ വെടിനിർത്തലിന് സമ്മതിക്കുകയും ചെയ്യുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. മേഖലയിൽ സൈനിക ആക്രമണങ്ങൾ വർധിക്കുകയും ഇറാൻ സൈനിക പുനഃസംഘടന നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം.
അമേരിക്കയുമായി കഴിഞ്ഞ ആറുമാസത്തോളമായി തുടരുന്ന രൂക്ഷമായ സൈനിക സംഘർഷത്തിൽ തങ്ങളുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് വ്യക്തമാക്കി ഇറാൻ
Advertisement
Advertisement
Advertisement