സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടൽ നടന്നുവെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് പണം നഷ്‌ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. 20 ദിവസം മുൻപ് മാത്രം രജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തല പരിശോധന നടന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.
മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലിൽ റൂൾസ് ഓഫ് പ്രൊസിജ്യർ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. മെസി വരും കെട്ടോ എന്ന് മുൻപ് കേരളത്തോട് പറഞ്ഞ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോഴത്തെ കാര്യങ്ങൾ കേട്ടോ എന്നാണ് ചോദിക്കാനുള്ളതെന്ന് ഒ ജെ ജനീഷ് പറഞ്ഞു. മുൻ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് കൃത്യമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മന്ത്രി ആരോപിച്ചു.
വകുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങൾ പുറത്തുവിടാൻ പാടില്ല. സ്വകാര്യ വ്യക്തിക്ക് സാമ്പത്തിക ലാഭമുണ്ടാക്കാൻ ഇടപെടലുണ്ടായി. ഇതിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു. ലയണൽ മെസിയുടെ വരവുമായി ബന്ധപ്പെട്ട നടപടികളിൽ തുടക്കം മുതൽ വലിയ നിഗൂഢത നിഴലിച്ചിരുന്നു. സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന മുൻ മന്ത്രിയുടെ വാദത്തിൽ യാതൊരു കഴമ്പുമില്ല. ഇത്തരം നടപടികളിൽ സർക്കാരിന് നിയമപരവും ഭരണഘടനാപരവുമായ ബാധ്യതകളുണ്ടെന്നും മന്ത്രി ഒജെ ജെനീഷ് പ്രതികരിച്ചു.
മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ തള്ളി കായികമന്ത്രി ഒജെ ജെനീഷ്
Advertisement
Advertisement
Advertisement