breaking news New

ഇന്ന് കർക്കിടക വാവ് ; പിതൃസ്മരണയിൽ ആയിരങ്ങൾ, ബലിതർപ്പണ കേന്ദ്രങ്ങളിൽ വൻ തിരക്ക്

ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്കാണ്. തിരുവനന്തപുരം ജില്ലയിലെ വിവിധ ഇടങ്ങളിലും കർക്കിടക വാവ് ബലിതർപ്പണത്തിനായി ആയിരങ്ങൾ എത്തി.

പ്രശസ്തമായ തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, ശംഖുമുഖം കടപ്പുറം തുടങ്ങിയ പ്രധാന ഇടങ്ങളിൽ പുലർച്ചെ രണ്ടരയോടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ബലിതർപ്പണത്തോട് അനുബന്ധിച്ച് തിരുവല്ലത്തും വർക്കലയിലും ശംഖ്മുഖത്തും ഇന്നലെ രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കർക്കിടക വാവുബലിയെ തുടര്‍ന്ന് വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ പുലർച്ചെ മൂന്ന് മണി മുതൽ ചടങ്ങുകൾ തുടങ്ങി. പിതൃമോക്ഷപുണ്യം തേടി നൂറുകണക്കിന് ആളുകളാണ് രാവിലെ മുതൽ പാപനാശിനിയിലേക്ക് എത്തുന്നത്. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ നേരത്തെ ഒരുക്കിയിരുന്നു. ആലുവ മണപ്പുറത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t