ആശുപത്രിയുടെ അടിസ്ഥാന മുറി വാടക സമീപത്തെ ത്രീ സ്റ്റാർ ഹോട്ടലുകളുടെ ശരാശരി വാടകയേക്കാൾ കൂടുതലാകരുതെന്നാണ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനായുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ നിർദേശം.
വൻ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ഈ നിബന്ധന നിർബന്ധമായും നടപ്പാക്കണമെന്നാണ് സമിതിയുടെ ശുപാർശ. നിലവിൽ വൻ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ മുറിവാടകയായി ഉയർന്ന തുകയാണ് ഈടാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിലെ വ്യത്യാസം മൂലം ഒരേ നഗരത്തിലെ ആശുപത്രികളിൽ വ്യത്യസ്ത നിരക്കുകളാണ് ഉള്ളതെങ്കിലും, മുറിവാടക നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി ആവശ്യമാണെന്ന് സമിതി വിലയിരുത്തി.
അതേസമയം, അടിസ്ഥാന മുറിവാടകയ്ക്ക് മാത്രമായിരിക്കും നിർദേശിച്ചിരിക്കുന്ന നിയന്ത്രണം ബാധകമാകുക. റെസിഡന്റ് ഡോക്ടർമാരുടെ ഫീസ്, നഴ്സിങ് ചാർജ്, ഡിസ്പോസിബിൾ സാധനങ്ങളുടെ ചെലവ്, ഭക്ഷണം, അലക്കുചെലവ് തുടങ്ങിയവ മുറിവാടകയ്ക്ക് പുറമെ ആശുപത്രികൾക്ക് ഈടാക്കാവുന്നതാണ്. ഇതുവഴി ചികിത്സയുടെ മൊത്തം ചെലവിൽ കൂടുതൽ വ്യക്തത ഉറപ്പാക്കാനാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബില്ലുകളിലെ വിവിധ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് സമിതി ഈ നിഗമനത്തില്‍ എത്തിയത്.
സ്വകാര്യ ആശുപത്രികളിലെ ഉയർന്ന മുറി വാടക നിയന്ത്രിക്കാൻ സുപ്രധാന ശുപാർശയുമായി പാർലമെന്ററി സമിതി
Advertisement
Advertisement
Advertisement