breaking news New

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിരപരാധിത്വം സുപ്രീം കോടതി ശരിവെച്ചതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി സോണിയാ ഗാന്ധി

2017-ൽ രാജ്യസഭയിൽ വെച്ച് മൻമോഹൻ സിങ്ങിനെതിരെ മോദി നടത്തിയ അധിക്ഷേപ പരാമർശത്തിൽ മോദിക്ക് സ്വയം മാപ്പ് നൽകാനുള്ള മികച്ച അവസരമാണിതെന്ന് സോണിയാ ഗാന്ധി പറഞ്ഞു.

തനിക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ച വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി മോദി അടുത്തിടെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ മാപ്പ് നൽകിയ കാര്യം സോണിയ ലേഖനത്തിൽ ഓർമ്മിപ്പിച്ചു.

പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും തരംതാണ ഒന്നായിരുന്നു അന്ന് മൻമോഹൻ സിങ്ങിനെതിരെ മോദി നടത്തിയ അധിക്ഷേപമെന്നും, ഇപ്പോൾ രാജ്യത്തെ വിദ്യാർത്ഥികൾക്ക് മാപ്പ് നൽകി നടക്കുന്ന മോദിക്ക്, ഡോ. സിങ്ങിനെതിരെ നടത്തിയ ആക്രോശത്തിന് സ്വന്തം മനസ്സാക്ഷിയോട് മാപ്പ് ചോദിക്കാനുള്ള മികച്ച അവസരമാണിതെന്നും സോണിയ കുറിച്ചു.

പ്രതിപക്ഷത്തായിരിക്കുമ്പോൾ അഴിമതിക്കാരെന്ന് മുദ്രകുത്തുകയും ബിജെപിയിലേക്ക് മാറുമ്പോൾ പെട്ടെന്ന് വിശുദ്ധരാവുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയമെന്നും, ഇ.ഡിയെയും സിബിഐയെയും ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കുകയാണ് മോദി സർക്കാരെന്നും സോണിയ കുറ്റപ്പെടുത്തി. വിവരാവകാശ നിയമം, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യഭദ്രതാ നിയമം എന്നിവയിലൂടെ ലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയ മൻമോഹൻ സിങ്ങിന്റെ 10 വർഷത്തെ യുപിഎ ഭരണം, തുടർന്നുവന്ന 12 വർഷത്തെ മോദി ഭരണത്തേക്കാൾ മികച്ച സാമ്പത്തിക വളർച്ചയാണ് രേഖപ്പെടുത്തിയതെന്നും സോണിയാ ഗാന്ധി ലേഖനത്തിൽ ചൂണ്ടിക്കാട്ടി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t