breaking news New

സ്വാതന്ത്ര്യദിന ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്തുമായി ബന്ധപ്പെട്ട വിവാദം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പോരിലേക്ക് വഴിമാറുന്നു

ഗവർണറുടെ നിലപാടിനെതിരെ വിമർശനം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

വന്ദേമാതരം പൂർണ്ണമായി പാടണമെന്ന നിലപാടിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നത്. വരാനിരിക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകളിൽ വന്ദേമാതര ആലാപനം എങ്ങനെയായിരിക്കുമെന്ന് നിരീക്ഷിക്കാനും പ്രതിപക്ഷ നിരയിൽ ധാരണയായിട്ടുണ്ട്.

അതേസമയം, ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തിന് സർക്കാർ വ്യക്തമായ നിർദ്ദേശം നൽകിയിട്ടുമുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t