ശബരിമല ഉള്‍പ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം, പുള്ളുവന്‍പാട്ട് തുടങ്ങിയ ചടങ്ങുകള്‍ക്ക് 18 ശതമാനം നികുതി ഈടാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രാചാരങ്ങള്‍ക്ക് സേവന നികുതി ബാധകമല്ലെന്നിരിക്കേയാണ് നികുതി ഈടാക്കാന്‍ ദേവസ്വം ബോർഡ് നീക്കം.
ബലിത്തറകള്‍, പുള്ളുവന്‍പാട്ട്, നീരാഞ്ജന ശിഷ്ടം, ഏറ്‌നാളികേരങ്ങള്‍ എടുക്കാനുള്ള കുത്തകാവകാശം, പമ്പയില്‍ നിന്നും തുണികള്‍ ശേഖരിക്കല്‍ തുടങ്ങിയവക്ക് 18 ശതമാനം നികുതി ഈടാക്കാനാണ് നിര്‍ദേശം.
നേരിട്ടുള്ള വഴിപാടുകള്‍, കാണിക്ക, തുലാഭാരം, വിവാഹ രസീത്, സംഭാവന, കൃഷിയില്‍ നിന്നുള്ള ആദായം തുടങ്ങിയവയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരിട്ട് ദേവസ്വം ബോര്‍ഡ് നടത്തുന്ന ചില വഴിപാടുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ലേലം ചെയ്തു നല്കുന്ന കുത്തകാവകാശങ്ങള്‍ക്കും സേവനങ്ങള്‍ക്കും 18 ശതമാനം ജിഎസ്ടി ബാധകമാക്കി. കരാറുകാരില്‍ നിന്നാണ് നികുതി ഈടാക്കുന്നതെങ്കിലും, ഈ തുക കൂടി ഭക്തരില്‍ നിന്ന് ഈടാക്കാനാണ് സാധ്യത. അതിനാല്‍ ചെലവ് വര്‍ദ്ധിക്കും.
കരാറുകാര്‍ നഷ്ടം നികത്താന്‍ ജിഎസ്ടി തുക കൂടി ഭക്തരില്‍ നിന്ന് ഈടാക്കും. ഇത് പുള്ളുവന്‍പാട്ട്, ബലിതര്‍പ്പണം തുടങ്ങിയ ചടങ്ങുകള്‍ക്ക് എത്തുന്നവര്‍ക്ക് വലിയ ഭാരമാകും. ക്ഷേത്രങ്ങളിലെ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍, സ്റ്റാളുകള്‍, പബ്ലിക് ടോയ്‌ലെറ്റുകള്‍ എന്നിവയുടെ കുത്തകാവകാശം ലേലം ചെയ്യുമ്പോഴും ജിഎസ്ടി ബാധകമാക്കി. ഇതും ജനങ്ങളെ ബാധിക്കും.
ബോര്‍ഡ് അക്കൗണ്ട്‌സ് വിഭാഗം പുറത്തിറക്കിയ പുതിയ സര്‍ക്കുലറിലാണ് 31 നിര്‍ദേശങ്ങള്‍. ജിഎസ്ടി രജിസ്‌ട്രേഷന്‍, നികുതി ഈടാക്കല്‍, കണക്കുപരിപാലനം, റിട്ടേണ്‍ സമര്‍പ്പിക്കല്‍ എന്നിവയാണ് ഇതില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയത്. ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് സാധാരണ സര്‍വീസ് ടാക്‌സുകളോ നികുതിയോ ബാധകമല്ലാതിരിക്കേ, കുത്തകകളുടെ മറവില്‍ വഴിപാടുകളെയും ആചാരങ്ങളെയും ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്ന ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരേ പ്രതിഷേധം ഉയരുകയാണ്.
ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തില്‍ ഭക്തജനങ്ങള്‍ക്ക് ആശങ്ക !!
Advertisement
Advertisement
Advertisement