പ്രതിപക്ഷ അംഗങ്ങളുടെ മുദ്രാവാക്യം വിളികൾക്കിടയിൽ സംസാരിക്കാൻ ജോൺ ബ്രിട്ടാസ് എം.പിക്ക് ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് അവസരം നൽകി.
വിദേശ മൂലധനത്തെ പ്രീണിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാർ ഈ ബിൽ കൊണ്ടുവന്നിരിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു. യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ യു.എസ് ട്രേഡ് പ്രതിനിധികൾ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു എന്ന് ബ്രിട്ടാസ് ആരോപിച്ചു. ബ്രസീൽ ഇത്തരം വിദേശ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയില്ലെങ്കിലും ഇന്ത്യ കീഴടങ്ങി കൊടുക്കുകയാണുണ്ടായത്.
2023-ലെ ജി20 ഉച്ചകോടിയിൽ, ഇന്ത്യയുടെ യു.പി.ഐ ഒരു സൗജന്യ പൊതു സേവനമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിലെ ബിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് നൽകിയ ഉറപ്പിന്റെയും വാഗ്ദാനത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ബാങ്കേഴ്‌സ് ബുക്‌സ് എവിഡൻസ് ബിൽ’ സംബന്ധിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ മറുപടി പ്രസംഗം ആരംഭിച്ചപ്പോൾ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി : പാർലമെന്റിൽ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ് എം.പി.
Advertisement
Advertisement
Advertisement