ഡാമുകളിലെ നിലവിലെ ജലസംഭരണം ശതമാനം...
ഇടുക്കി 50
ഇടമലയാര്‍ 55
പമ്പ-കക്കി 57
കുറ്റ്യാടി 66
ഷോളയാര്‍ 57
കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 76 ശതമാനം വെള്ളമുണ്ടായിരുന്ന സ്ഥാനത്താണിത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതാണ് ഇതിന് പ്രധാന കാരണമായത്. വരാനിരിക്കുന്ന തുലാവര്‍ഷത്തില്‍ കാര്യമായ മഴ ലഭിച്ചില്ലെങ്കില്‍ വരും വേനല്‍ക്കാലത്ത് സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ നേരിടേണ്ടി വരും.
വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള 16 അണക്കെട്ടുകളില്‍ 10 എണ്ണത്തിലാണ് നിലവില്‍ വൈദ്യുതോത്പാദനമുള്ളത്. പ്രധാന അണക്കെട്ടുകളായ ഇടുക്കി, ഇടമലയാര്‍, പമ്പ-കക്കി, കുറ്റ്യാടി, ഷോളയാര്‍ എന്നിവയില്‍ സമീപദിവസങ്ങളിലാണ് ജലസംഭരണം 50 ശതമാനത്തിന് മുകളിലെത്തിയത്. സാധാരണയായി കാലവര്‍ഷത്തില്‍ 60 ശതമാനവും തുലാവര്‍ഷത്തില്‍ 40 ശതമാനവുമാണ് അണക്കെട്ടുകളില്‍ വെള്ളം നിറയാറുള്ളത്. ഇത്തവണ ജൂലൈ അവസാനമായിട്ടും പല അണക്കെട്ടുകളിലും 30 മുതല്‍ 40 ശതമാനം വരെ മാത്രമായിരുന്നു ജലസംഭരണം.
സംസ്ഥാനത്തെ അണക്കെട്ടുകള്‍ പൂര്‍ണമായി നിറഞ്ഞാല്‍ 414 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുമെങ്കിലും, നിലവിലെ ജലനിരപ്പ് അനുസരിച്ച് 213.86 കോടി യൂണിറ്റ് മാത്രമേ ഉത്പാദിപ്പിക്കാന്‍ കഴിയൂ. കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഈ സമയത്തെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ ജലസംഭരണമാണിത്. ഇതിനുമുമ്പ് 2023-ലായിരുന്നു ഇതിനേക്കാള്‍ കുറഞ്ഞ സംഭരണമുണ്ടായിരുന്നത്. എന്നാല്‍ അന്ന് 465 മെഗാവാട്ടിന്റെ വൈദ്യുതി വാങ്ങല്‍ കരാര്‍ നിലവിലുണ്ടായിരുന്നതിനാല്‍ പ്രതിസന്ധി ഒഴിവാക്കാന്‍ സാധിച്ചു. ഈ കരാര്‍ റദ്ദാക്കിയത് നിലവിലെ സാഹചര്യത്തില്‍ വൈദ്യുതി ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
സംസ്ഥാനത്ത് തീവ്രമഴ ലഭിച്ചിട്ടും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രധാന അണക്കെട്ടുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനത്തോളം വെള്ളത്തിന്റെ കുറവ് : കേരളം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്കോ ?
Advertisement
Advertisement
Advertisement